വടക്കഞ്ചേരി മേഖലയിൽ നാലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വടക്കഞ്ചേരി:മഴ കനത്തതോടെ മേഖലയിൽ നാലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ EMS കമ്മ്യൂണിറ്റി ഹാളിലും,എൻഎസ്എസ് കരയോഗം ഹാളിലും പന്നിയങ്കര സ്കൂളിലും,മംഗലം ഗാന്ധി സ്മാരക സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.ചുവട്ട്പാടം ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ കുടുംബങ്ങളിലെ ആളുകളെ പന്നിയങ്കര സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.റോഡിന് എതിർ ദിശയിലുള്ളവരെയും ഇങ്ങോട്ട് മാറ്റി.മംഗലം മൂച്ചിതൊടി ഭാഗത്തുള്ളവരെയും,ദൈവദാൻ സെന്ററിന് സമീപത്തുള്ള കുടുംബങ്ങളെയും,പാളയം കുറവത്ത് പ്രദേശത്തെ നൂറോളം കുടുംബങ്ങളെയും,വെപ്പിൽ ഭാഗത്തുള്ള കുടുംബങ്ങളെയും EMS കമ്മ്യൂണിറ്റി ഹാളിലും,എൻഎസ്എസ് കരയോഗം ഹാളിലും,മംഗലം ഗാന്ധി സ്മാരക സ്കൂളിലുമായി പ്രവേശിപ്പിച്ചു.

ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെടേണ്ട നമ്പർ
📲 7736484700,9497406468

You May Also Like

Leave a Reply

Your email address will not be published. Required fields are marked *