പന്തലാംപാടത്ത് കാർ അപകടം. മൂന്നുപേർക്ക് പരിക്ക്

വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്ത് കാർ അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളായ ബീഫാത്തിമ (80), സറബീ (65), ഇസ്മയിൽ (67) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 20ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കോൺക്രീറ്റ് പാളികളിൽ ഇടിച്ചു കയറുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *