ഉദ്ഘാടനത്തിനൊരുങ്ങി കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ് പുതിയ ഹൈസ്‌കൂള്‍ കെട്ടിടം

വടക്കഞ്ചേരി:കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസി പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 5.30 ന് പി.പി. സുമോദ് എം.എല്‍.എ നിര്‍വ്വഹിക്കും.നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരം പണികഴിപ്പിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 1.30 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനാണ് (കില) കെട്ടിടത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണ ചുമതല.
പുതിയ കെട്ടിടത്തില്‍ ഒരു ഓഫീസ് മുറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ ലാബ്, യു.പി വിഭാഗത്തിനുള്ള കമ്പ്യൂട്ടര്‍ ലാബ്, അഞ്ച് ക്ലാസ്സ് മുറികള്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *