കർഷക ദിനം ആചരിച്ചു

ആലത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, പാടശേഖരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി ബാബു ഉദ്ഘാടനം ചെയ്തു.
കർഷക ദിനത്തിന്റെ ഭാഗമായി ആലത്തൂർ പാടശേശേഖരസമിതികളിലെ മികച്ച മുതിർന്ന കർഷക തങ്കം, ജൈവ കർഷകൻ കെ. രാജൻ, എസ്.സി കർഷകൻ എ. സുരേഷ്,വനിത കർഷക എൻ. ശാന്ത,
വിദ്യാർഥി കർഷക ബദ്രികൃഷ്ണ,സുധീരൻ കെ.കൃഷ്ണൻ, സി.രാജൻ, ദീപ ഹരിനാരായണൻ, കുഞ്ചു കുട്ടൻ, തങ്കമണി, പ്രേംകുമാർ, ദാക്ഷായനി,കബീർ, പി. ശാന്ത, കൃഷ്ണജ, കെ.ഗോപാലകൃഷ്ണൻ. വി.മോഹൻദാസ് എന്നീ കർഷകരെ ആദരിച്ചു.

പരിപാടിയിൽ ആലത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ഷൈനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കുമാരി, ആലത്തൂർ
കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കെ. വി
വിനേഷ്കുമാർ,ആലത്തൂർ സീഡ് ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. വി രശ്മി,
ആലത്തൂർകാർഷിക വികസന സമിതി അംഗങ്ങളായ സി. ഭവ ദാസൻ,വി. സി രാമചന്ദ്രൻ,കെ. വി. ദിവാകരൻ,ജയറാം. ജി. നായർ, എം ഗംഗാധരൻ,ആലത്തൂർ കൃഷി ഓഫീസർ കെ.ശ്രുതി, അസിസ്റ്റന്റ് കൃഷി ഓഫീസർ സുനന്ദ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *