വടക്കഞ്ചേരി: വള്ളിയോട് കരിപ്പാലിയിൽ ക്ഷേത്രത്തിലേക്ക് വാഹനം ഇടിച്ച് കയറി.മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലി ശ്രീബാലഗണപതി ക്ഷേത്രത്തിലേക്കാണ് വാഹനം ഇടിച്ച് കയറിയത്.അപകടത്തിൽ പ്പെട്ട വാഹനം കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെ റിക്കവറി വാനാണ് ഇടിച്ച് കയറിയത്.ചൊവ്വാഴ്ച പകൽ 11 മണിയോടു കൂടിയായിരുന്നു സംഭവം. ക്ഷേത്രത്തിൻ്റെ മതിൽ പൂർണ്ണമായും തകർന്നു. അപകട സമയത്ത് ക്ഷേത്രത്തിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി
