വടക്കഞ്ചേരി: ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി വടക്കുമുറി ഷിജു (27) നെയാണ് മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം സ്കൂട്ടറിൽ വീട്ടിൽ നിന്നും ഇറങ്ങിയ ഷിജു വിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിന് സമീപം സ്കൂട്ടർ കണ്ടത്.തുടർന്ന് കുളത്തിന് സമീപം ചെരുപ്പുകളും കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി കുളത്തിൽ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടുകൂടി മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഐവർമoത്തിൽ സംസ്ക്കരിച്ചു. അച്ഛൻ: ശിവൻ അമ്മ: ലത സഹോദരൻ: സൂരജ്
