
ആലത്തൂർ:ഗായത്രി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
പട്ടാമ്പിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ടാണ് കാവശ്ശേരി ഇരകുളം സ്വദേശി പ്രണവ് അപകടത്തിൽപ്പെട്ടത്.
സുഹൃത്തിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് എത്തിയ എട്ടുപേർ അടങ്ങുന്ന സംഘമായിരുന്നു ചൊവ്വാഴ്ച തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കുളിക്കാൻ എത്തിയത്. ഇതിനിടെ മറ്റൊരു സുഹൃത്ത് കാൽവഴുതി കരിങ്കുളങ്ങര തടയണയിൽ പെട്ടപ്പോൾ സുഹൃത്തിന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രണവ് അപകടത്തിൽപ്പെട്ടത് . സുഹൃത്ത് രക്ഷപ്പെട്ടെങ്കിലും പ്രണവ് പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു പ്രണവ്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 23 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സ് ഉൾപ്പെടെ 4 ബോട്ടുകളിലായാണ് തിരച്ചിൽ നടത്തിയിരുന്നത്.
