വടക്കഞ്ചേരിയിൽ വീണ്ടും മോഷണം, പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13 പവനും പണവും വാച്ചും കവർന്നു

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വീണ്ടും മോഷണം, പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13 പവനും പണവും വാച്ചും കവർന്നു.മുടപ്പല്ലൂർ പടിഞ്ഞാറേത്തറ ഗംഗാധരന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ പൂട്ടു തകർത്താണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.
കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ലോക്കറിൽ സൂക്ഷിച്ച 13 പവൻ സ്വർണാഭരണങ്ങളും, ബാഗിൽ സൂക്ഷിച്ചിരുന്ന 8500 രൂപയും വിലകൂടിയ ലേഡീസ് വാച്ചുമാണ് നഷ്ടപ്പെട്ടത് ഇക്കഴിഞ്ഞ 18ന് ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് വീട് പൂട്ടി പോയ ശേഷം ശനിയാഴ്ച കാലത്ത് വീട്ടിലെത്തിയപ്പോഴാണ്
വീടിന്റെ വാതിലുകളെല്ലാം തകർത്ത നിലയിൽ കണ്ടത്. വ്യാഴാഴ്ച രാത്രി മുടപ്പല്ലൂർ ചക്കാന്തറയിൽ ആറുമുഖന്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. പിൻവശത്തെ വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് മുകൾ നിലയിൽ താമസിക്കുന്ന മകൻ ഓടിയെത്തിയെങ്കിലും മുഖംമൂടി ധരിച്ച ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *