ടോൾ പ്ലാസയിൽ പ്രതിഷേധസമരം നടത്തി.

വടക്കഞ്ചേരി:ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തി.നൂറ് കണക്കിന് പ്രദേശവാസികൾ സമരത്തിൽ പങ്ക് ചേർന്നു.വടക്കഞ്ചേരി ജനകീയ വേദി,പന്തലാംപാടം ജനകീയ കൂട്ടായ്മ,കേരള വ്യാപാരി സംരക്ഷണ സമിതി,സ്കൂൾ ബസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാൽ ജൂലൈ 1ന് ടോൾ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചു.
പ്രതിഷേധ സമരം ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷനായി.
ജനകീയവേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ സ്വാഗതം പറഞ്ഞു. പന്തലാംപാടം പള്ളി വികാരി ഫാ.ജോബി കാച്ചപ്പള്ളി, പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോർസി ജോസഫ്, സ്കൂൾ ബസ് അസോസിയേഷൻ പ്രസിഡന്റ് സാജൻ മാത്യു, കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സി.കെ.അച്ചുതൻ, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, കൺവീനർ ഷിബു ജോൺ,വെൽഫയർ പാർട്ടി തരൂർ മണ്ഡലം പ്രസിഡന്റ് യു. മുഹമ്മദ് ഷരീഫ്, പള്ളിയറ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *