കൊച്ചി: ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ചു. വാർധക‍്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു അന്ത‍്യം.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം.
1958സെപ്റ്റംബർ 21 ന് പത്തനംതിട്ട മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.ഫാ. സി.എം. തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദിക പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24 ന് ഡമാസ്കസിലെ സെന്‍റ് ജോർജ് പാത്രിയാർക്ക കത്തിഡ്രലിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു.
2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രേഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി.
സഭ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
