വടക്കഞ്ചേരിയിൽ വീണ്ടും മോഷണം. വാച്ചുകളും പണവും നഷ്ടപ്പെട്ടു.

ഗണപതി സഹായം ക്ഷേത്രത്തിലും മോഷണശ്രമം


വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വീണ്ടും മോഷണം. വാച്ചുകളും പണവും നഷ്ടപ്പെട്ടു.ഗണപതി സഹായം ക്ഷേത്രത്തിലും മോഷണശ്രമം.പട്ടണത്തിനോട് ചേർന്ന് വിനായക സ്ട്രീറ്റിലെ ഉഷാദേവിയുടെ വീട്ടിലും ഗണപതി ക്ഷേത്രത്തിലും ആണ് സംഭവം നടന്നത്.
ശനിയാഴ്ച അർദ്ധരാത്രി 12 മണിക്കും 1 മണിക്കും ഇടയിലാണ് സംഭവം.
മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഉഷ ദേവിയുടെ വീട്ടിൽ നിന്നും രണ്ട് വാച്ചുകളും, അമ്പലത്തിലേക്ക് നിക്ഷേപിക്കാനായി സൂക്ഷിച്ച ചില്ലറത്തുട്ടുകളും ആണ് മോഷണം പോയത്. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് രാവിലെ എത്തുമ്പോഴാണ് സംഭവം അറിയുന്നത്.
പിന്നീട് സമീപത്തെ ഗണപതി ക്ഷേത്രത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഗണപതി ക്ഷേത്രത്തിലും മോഷണം നടത്താനുള്ള ശ്രമം നടത്തുന്ന ദൃശ്യങ്ങളും, പിൻവശത്തെ ഉഷ ദേവിയുടെ വീട്ടിലേക്കും മോഷ്ടാവ് പോകുന്നതിന്റെ ദൃശ്യം ലഭിച്ചത്. ഇവരുടെ വീടിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. അലമാരയും മറ്റു കുത്തിപ്പൊളിച്ച നിലയിലാണ്.
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *