
വടക്കഞ്ചേരി:കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ മാത്രം കയറി മൊബൈൽ ഫോൺ, സ്ത്രീകളുടെ ബാഗ് എന്നിവ മോഷ്ടിക്കുന്ന വിരുതൻ വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ.തമിഴ്നാട് ഉടുമൽപേട്ട ഇരിപ്പാളയം പൊരിക്കാരതെരുവ് കന്തസ്വാമി മകൻ രാജേന്ദ്ര പെരുമാൾ (62)നെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.ഈ മാസം ജൂൺ ഒന്നാം തിയതി പട്ടാപകൽ വടക്കഞ്ചേരി ഡിവൈൻ ആശുപത്രിയിൽ കയറി നഴ്സിന്റ മൊബൈൽ കവർന്ന സംഭവത്തിലാണ് ഇയാൾ വലയിലായത്.100ഓളം മൊബൈൽ ഫോണുകൾ കവർന്നെങ്കിലും എവിടെയും കേസ് രജിസ്റ്റർ ചെയ്യപ്പെടാത്തതിനാൽ ഇയാൾ പിടിക്കപ്പെട്ടില്ല.വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി കെ പി, എസ് ഐ മധു സി ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഭവിഷ് ഗോപാലൻ,ബ്ലസൺ ജോസ്, റിനു മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

