കണ്ണംകുളത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

വടക്കഞ്ചേരി : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയിൽ
ബിജു (42) ആണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായ ബിജു ഇന്നലെ വൈകുന്നേരം 3 മണിയോടെ കണ്ണംകുളം ഓട്ടോ സ്റ്റാൻഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം
സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയിൽ നടക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *