വയോജന പാർക്കും നവീകരിച്ച പൊതു കിണറും നാടിന് സമർപ്പിച്ചു.


തരൂർ ഗ്രാമപഞ്ചായത്ത് പരിസരത്തായി നിർമ്മിച്ച വയോജനങ്ങൾക്കുള്ള പാർക്കും തോടുകാട് കൂട്ടപ്പുരയിൽ നവീകരിച്ച പൊതു കിണറും പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.രമണി അധ്യക്ഷയായി.

തരൂർ ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,30,000 രൂപ ചെലവഴിച്ചാണ് വായോജന പാർക്ക് നിർമ്മിച്ചിരിക്കുന്നത്. തരൂർ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,95,000 രൂപയാണ് തോടുകാട് കൂട്ടപുരയിൽ നവീകരിച്ച പൊതു കിണറിന്റെ നിർമ്മാണ ചെലവ്. തരൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഷബീന റിപ്പോർട്ട് അവതരണം നടത്തി.

പരിപാടിയിൽ തരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ഷക്കീർ, തരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.രാജശ്രീ, ജി. ചെന്താമരാക്ഷൻ, ആർ.ജിഷ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *