വടക്കഞ്ചേരിയിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ

വടക്കഞ്ചേരി:അടുക്കളമ്പിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.പുതുപ്പരിയാരം അയ്യപ്പ നിവാസിൽ പ്രസാദ് എന്ന കണ്ണനെയാണ് (42)വടക്കഞ്ചേരി പോലീസ് സമർഥമായി പിടികൂടിയത്.പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അടുക്കളമ്പിലുള്ള ലളിത എന്ന സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന 2 പവൻ തൂക്കം വരുന്ന മാല കണ്ണിൽ മുളക് പൊടി വിതറി പൊട്ടിച്ച് കടന്നുകളഞ്ഞത്.
തന്നെ ഒരു കാരണവശാലും പോലീസ് പിടി കൂടാതിരിക്കാൻ, പ്രതി ബന്ധുവിന്റെ പേരിലുള്ള മോട്ടർസൈക്കിൾ ഉപയോഗിച്ചും,നമ്പർ പ്ലേറ്റ് മറച്ചും,ഇടയ്ക്കിടെ വേഷവിധാനം മാറ്റിയും, പരമാവധിക്യാമറകളിൽ പെടാതെ യാത്ര ചെയ്തും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പോലീസിന്റെ അതിസമർത്ഥവും, ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ പിടിക്കപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം, ആലത്തൂർ DYSP ശ്രീ മുരളീധരൻ , വടക്കഞ്ചേരി Inspector ശ്രീ K. P ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി SI മധു ബാലകൃഷ്ണൻ, Asst: Sub inspector കൃഷ്ണപ്രസാദ്, പോലീസ് ഓഫീസർമാരായ ഉവൈസ്, പ്രദീപ്, ബ്ലെസ്സൻ ജോസ്, റിനു മോഹൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.പ്രതിയെ ആലത്തൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *