കിഴക്കഞ്ചേരി: മമ്പാട് റോഡരികിലെ മരം വീട്ടിലേക്ക് ഒടിഞ്ഞു വീണു.മമ്പാട് പൊന്മലയുടെ വീടിന്റ മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്.ബുധനാഴ്ച കാലത്ത് 7 മണിയോടെയാണ് സംഭവം. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
മുകൾ നിലയിൽ താമസവും താഴത്തെ നിലയിൽ ചായക്കച്ചവടം നടത്തുന്നയാളാണ് പൊന്മല.
ചായക്കടയിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.മുൻവശത്തെ ഷീറ്റിമുകളിലായി മരം ഒടിഞ്ഞു വീഴുകയായിരുന്നു.

