
വടക്കഞ്ചേരി: ശ്രീകുറുമ്പ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേത്യത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽ കൈമാറ്റം നടന്നു.
ഇതോടൊപ്പം കിഴക്കഞ്ചേരി കണ്ണംകുളത്ത് 13 കുടുംബങ്ങൾക്ക് വീടും, സ്ഥലവും നല്കുന്നതിൻ്റെ രേഖ കൈമാറ്റവും നടന്നു. മൂലങ്കോട് ശ്രീ കുറുമ്പകല്യാണമണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി എൻ സി മേനോൻ്റെ പത്നി ശോഭമേനോൻ അധ്യക്ഷയായി.
ട്രസ്റ്റിൻ്റെ ഗൃഹ ശോഭ സാമൂഹ്യ ഭവന പദ്ധതിയുടെ ഭാഗമായി 1000 വീടുകൾ നിർമ്മിച്ചു നല്കുന്നതിൻ്റെ ഭാഗമായാണ് കിഴക്കഞ്ചേരി പഞ്ചായത്തിൽ 120 വീടുകൾ നിർമ്മിച്ച് നല്കിയത്.ഗൃഹശോഭ പദ്ധതി പ്രകാരം കിഴക്കഞ്ചേരി പഞ്ചായത്തിൽ ഇത് വരെ 230 വീടുകളാണ് നിർമ്മിച്ചു നല്കിയത്.ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

