മുടപ്പല്ലൂരിൽ വീണ്ടും അപകടം. യുവാവ് മരിച്ചു.

വടക്കഞ്ചേരി:മുടപ്പല്ലൂർ കരിപ്പാലിയിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്, വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച് പുല്ലമ്പാടം സ്വദേശി രതീഷിനെ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കരിപ്പാലിയിലുള്ള മരം മില്ലിനു സമീപമാണ് അപകടം നടന്നത്. വിഷ്ണുദാസിനെ ഇടിച്ച വാഹനം ഏതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അപകടത്തിൽ വിഷ്ണുദാസിന്റെ തലയിലൂടെ വാഹനം കയറി ഇറങ്ങി എന്നാണ് പോലീസ് പറയുന്നത്. വടക്കഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് മുടപ്പല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം ബൈക്ക് മിനി വാനിൽ ഇടിച്ച് 17 വയസ്സുകാരൻ മരിച്ചിരുന്നു. എരുമയൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മേലാർകോട് സ്വദേശി റോജിത്ത് ആണ് മുടപ്പല്ലൂരിലെ അപകടത്തിൽ മരിച്ചത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *