
വടക്കഞ്ചേരി:ആറുവരി പാതയിൽ പിന്നോട്ടീടുത്ത ടോറസിന്റെ പിനിൽ ഇരുചക്ര വാഹനം ഇടിച്ച്
യുവാവിന് സാരമായ പരുക്ക്.
എറണാകുളം പറവൂർ പുത്തൻ വേലിക്കര കുണ്ടുവേലീൽ വീട്ടിൽ ചന്ദ്രമോഹൻ (42)നാണ് സാരമായി പരുക്കേറ്റത്. അപകടത്തിൽ ഇയാളുടെ ഇടത് കാലൊടിഞ്ഞു.വലത് കാലിന്റെ പാദത്തിനും പരുക്കുണ്ട്.
ഇന്ന് രാവിലെ പത്തരയോടെ ഡയാന ടവറിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയിൽ പിന്നോട്ടീടുത്ത ടോറസിന്റെ പിന്നിൽ പാലക്കാട് ദിശയിലേക്ക് പോകുന്ന ഇരു ചക്രവാഹനം ഇടിച്ച് കയറുകയായിരുന്നു.ഉടൻ തന്നെ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

