വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുമായി കിഴക്കഞ്ചേരി സ്വദേശികൾ പിടിയിൽ

പാലക്കാട്: വാളയാറിൽ പൊലീസ് പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുമായി
കിഴക്കഞ്ചേരി സ്വദേശികൾ പിടിയിൽ.കിഴക്കഞ്ചേരി സ്വരലയം പ്രസാദ്. സി. നായർ(53),ആനപ്പാറ വീട്ടിൽ പ്രശാന്ത് (32)എന്നിവരാണ് പിടിയിലായത്.
ഇവർ യാത്ര ചെയ്ത കാറിൽ നിന്നാണ് പണം പിടിച്ചത്. ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു. രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് പറഞ്ഞു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിൻ്റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തിയിരുന്നു.
വാളയാർ ടോൾ പ്ലാസയിൽ ഇന്നലെ രാത്രിയാണ് സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *