കൊടുവായൂർ വാഹനാപകടം.വണ്ടാഴി സ്വദേശികൾക്ക് ദാരുണാന്ത്യം.

വടക്കഞ്ചേരി:കൊടുവായൂരില്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം.വണ്ടാഴി തെക്കേക്കാട് ചാമി (75) ഭാര്യ ജാനു (65) എന്നിവരാണ് മരിച്ചത്.വഴിയിലൂടെ നടന്നുപോയവരെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡ്രൈവര്‍ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി.മേനോനെ പോലീസ് കസ്റ്റഡിയിലിടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *