പാലക്കാട് സ്വകാര്യ ബസും ബൈക്കുംകൂട്ടിയിടിച്ച് അപകടം.യുവാവ്മ രിച്ചു.

പാലക്കാട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.ബൈക്ക് യാത്രക്കാരനായ മനിശീരി കുന്നുംപുറം മൂച്ചിക്കൽപ്പറമ്പിൽ സ്വദേശി വിനയ രാജാ(27)ണ് മരിച്ചത്.പരിക്കേറ്റ മനിശീരി കാറുകുളത്തിൽ സൂരജിനെ (25) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായർ വൈകിട്ട് 6.45നാണ് അപകടം. ഒറ്റപ്പാലത്തേക്ക് പോകുന്ന ബസും എതിർ ദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.ബൈക്ക് പൂർണമായും ബസിന്റെ മുൻവശവും ഗ്ലാസും തകർന്നു.തൃശൂർ കൂർക്കഞ്ചേരിയിലെ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരനാണ് വിനയ് രാജ്.അച്ഛൻ: വിജയൻ. അമ്മ: രാജി.സഹോദരങ്ങൾ: വിപിൻ രാജ്,
വിജിൻ രാജ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *