വടക്കഞ്ചേരി: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി കുണ്ടുകാട് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ ഭാഗമായി ജനവാസ മേഘലയെയും, ക്യഷി സ്ഥലങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്. സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സലീംപ്രസാദ് അധ്യക്ഷനായി. സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗം കെ രാമചന്ദ്രൻ, കേരള കോൺഗ്രസ്സ് (എം) ജില്ലാ സെക്രട്ടറി തോമസ് ജോൺ, വി ഓമനക്കുട്ടൻ, പി എം കലാധരൻ എന്നിവർ സംസാരിച്ചു.

