
വടക്കഞ്ചേരി: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണ്ണാടകയിൽ നിന്നും വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം ഭരണങ്ങാനം സ്വദേശി ബിജു ( ഇഞ്ചി ബിജു – 47 ) നെയാണ് പൊലീസ് പിടികൂടിയത്.2020 ൽ കിഴക്കഞ്ചേരി പാലക്കുഴിയിൽ മണിയെ വീട് കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.കർണ്ണാടകയിലെ കുടക് ജില്ലയിലെ എസ്റ്റേറിൽ ഒളിവിൽ കഴിയുന്നതിനിടെ വടക്കഞ്ചേരി എസ് ഐ ജീഷ്മോൻ വർഗ്ഗീസിൻ്റ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.സംസ്ഥാനത്തിലെ വിവിധ ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാൾ. കോട്ടയം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിൽപ്പെട്ട ആളുമാണ്. കോട്ടയം ജില്ലയിൽ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, ബ്ലെസൻ ജോസഫ്, റിനുമോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മണ്ണാർക്കാട് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

