വടക്കഞ്ചേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കിഴക്കഞ്ചേരി ഇളവംപാടം വാണിയം കോട്ടിൽ വി സുകുമാരൻമാസ്റ്റർ (95) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച പകൽ 2 ന് പാലക്കാട് മെഡിക്കൽ കോളേജിന് കൈമാറും. മൂലങ്കോട് എ യു പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനായിരുന്നു. മുപ്പത് വർഷത്തോളം കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം, വടക്കഞ്ചേരി ഏരിയാ സെക്രട്ടറി, അധ്യാപക സംഘടനയായ കെ പി എസ് ടി യു സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
