പാലക്കാട് നിന്നും നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്.

കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും

പാലക്കാട്‌:പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു.നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപെട്ട സംഘമാണ് ഇന്ന് 12 മണിയോടെ പാലക്കാട്‌ മെഡിക്കൽ കോളെജ് മെയിൻ ബ്ലോക്കിൽ നിന്നും പുറപ്പെട്ടത്.സംഘം കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും.മന്ത്രി ഒ ആർ കേളുവിൻ്റെ
നിർദേശാനുസരണമാണ് മെഡിക്കൽ സംഘം ദുരന്തഭൂമിയിലേക്കെത്തുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *