അണക്കപ്പാറയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

വടക്കഞ്ചേരി:അണക്കപ്പാറ ചെല്ലുപടിക്ക് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.കിഴക്കഞ്ചേരി വക്കാല ബോസ്സിൻ്റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.


റോഡ് അരികിലുള്ള മരത്തിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *