
വടക്കഞ്ചേരി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണയോഗവും, ഭക്ഷ്യവസ്തു വിതരണവും നടത്തി.ജില്ലാ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാതിമതഭേദമെന്യേ എല്ലാവർക്കും ആശ്രയമായിരുന്ന നന്മ മരം ആയിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. മംഗലം പാലം ദൈവദാൻ സെന്ററിൽ നടന്ന ചടങ്ങിൽ സെന്ററിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. മദർ സുപ്പീരിയർ സിസ്റ്റർ മേരി ഏറ്റുവാങ്ങി.കെ പി ജി ഡി നിയോജകമണ്ഡലം ചെയർമാൻ എ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം ആർ സുരേഷ്,വി എൻ ചെല്ലമ്മ, മദർ സുപ്പീരിയർ സിസ്റ്റർ മേരി, വി കൃഷ്ണദാസ്, സുരേഷ് മംഗലം, തങ്കം അജിത്ത്, എ സത്താർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
