വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ലിറ്റററി ക്ലബ്ബ് ഉദ്ഘാടനവും ഉന്നത വിജയികളെ ആദരിക്കലും നടന്നു

വടക്കഞ്ചേരി:വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ലിറ്റററി ക്ലബ്ബ് ഉദ്ഘാടനവും എസ്എസ്എൽസി പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. യുവ നോവലിസ്റ്റ് സുധി വണ്ടാഴി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് വി.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ. മായ സ്വാഗതവും,ജനൽ സെക്രട്ടറി എം.കെ മോഹൻ കുമാർ, ട്രഷറർ കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ആശംസയും, വൈസ് പ്രിൻസിപ്പാൾ മോളി സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *