വടക്കഞ്ചേരി: നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.കൊല്ലങ്കോട് എലവഞ്ചേരി തൂറ്റിപ്പാടം സുരേഷ് (38) ആണ് മരിച്ചത്.
കെട്ടിടം നിർമ്മാണത്തിനിടെ ഒന്നാം നിലയിൽ നിന്നും അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കിഴക്കഞ്ചേരി കുന്നങ്കാട് വേങ്ങശ്ശേരി പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലരയോടു കൂടിയാണ് അപകടം സംഭവിച്ചത്.മൃതദേഹം ഇരട്ടക്കുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
