മേരിഗിരിക്ക് സമീപം ലോറിക്ക് പുറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു.

വടക്കഞ്ചേരി: ദേശീയപാത മേരിഗിരിക്ക് സമീപം ലോറിക്ക് പുറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. പുതുനഗരം പുതുപ്പള്ളി സ്ട്രീറ്റ് കരിമാൻചള്ള അൻവർ അലി (46) ആണ് മരിച്ചത്.പുതുനഗരം സൗത്ത് സ്ട്രീറ്റ് മുനീർ (21), പാലക്കാട് മേപ്പറമ്പ് മെട്രൊ നഗർ ഹാഷിം (23) എന്നിവർക്കാണ് പരിക്കേറ്റത്.പിക്കപ്പ് വാനിലെ യാത്രക്കാരായിരുന്നു മൂവരും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *