വടക്കഞ്ചേരി:വാളയാർ-മണ്ണൂത്തി ദേശീയ പാത മംഗലം പാലത്ത് ബസിന് പിന്നിൽ ഇരു ചക്ര വാഹനം ഇടിച്ച് യുവാവിന് സാരമായ പരുക്ക്.ആളെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ ഇരു ചക്ര വാഹനം പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇത് വഴി വരുകയായിരുന്ന എക്സൈസ് സംഘത്തിന്റ വാഹനത്തിൽ യുവാവിനെ ആലത്തൂർ അസീസിയ ആശുപത്രിയിലെ ആത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
