തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.

വടക്കഞ്ചേരി: തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്.മെയ് ആറിനാണ് നസ്ലീമിന് കളിക്കുന്നതിടെ തേളിൻ്റെ കുത്തേറ്റത്.തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കുകയായിരുന്നു.ഇതിനിടെ വ്യാഴാഴ്ച രാത്രി 12 ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പിന്നീട് വീട്ടിൽ പരിശോധനയിൽ നസ്ലിം കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളികെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. എന്നാൽ പാമ്പ്കടിച്ചതിൻ്റെ ലക്ഷണമൊന്നും ശരീരത്തിൽ കണ്ടില്ലെന്ന് ഇൻക്വസ്റ്റിന് ശേഷം പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയത്തിൻ്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. ആന്തരികാവയങ്ങളുടെ പരിശോധനക്ക് മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു.ബാപ്പ :ഹുസൈൻ റാവുത്തർ (തമ്പി) ഉമ്മ: സീനത്ത് സഹോദരൻ: സലീം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *