പെട്രോൾ-ഡീസൽ വില വർധന.വടക്കഞ്ചേരിയിൽ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

വടക്കഞ്ചേരി:പെട്രോളിനുംഡീസലിനും പാചക വാതക സിലിണ്ടറിനും കുത്തനെ വില കൂട്ടിയ മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.യോഗത്തിൽ ഇല്യാസ് പടിഞ്ഞാറെകളം സ്വാഗതം പറഞ്ഞു. എ ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.എം ദീലീപ് ഉത്ഘാടനം ചെയ്തു. സുദേവൻ കൊട്ടേക്കാട്, ശശി കല ടീച്ചർ ശ്രീനാഥ് വെട്ടത്ത്, റെജി കെ മാത്യു, കാരയങ്കാട് ശിവരാമകൃഷ്ണൻ ബാബു മാധവൻ, കെ മോഹൻദാസ്, സി കെ മോഹൻ ദാസ് വി എ മൊയ്തു, തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *