കുതിരാൻ. ദേശീയപാത കൊമ്പഴയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊമ്പഴ മുണ്ടേക്കാട്ടിൽ വീട്ടിൽ പരേതനായ സണ്ണിയുടെ മകൻ ഫെബിൻ (28) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വച്ച് ഫെബിൻ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിൻ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചോയോടെയാണ് മരണപ്പെട്ടത്.സംസ്കാരം നാളെ (തിങ്കളാഴ്ച) വൈകിട്ട് നാലുമണിക്ക് കൊമ്പഴ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: സലോമി. സഹോദരൻ: ബിബിൻ.
