ദേശീയപാതയിൽ ശങ്കരംകണ്ണംതോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വടക്കഞ്ചേരി : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ശങ്കരംകണ്ണoതോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കരിഞ്ഞ മണവും പുകയും ഉയർന്നതിനെത്തുടർന്ന് യാത്രക്കാർ വേഗം പുറത്തിറങ്ങയതിനാൽ വലിയ അപകടം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മണ്ണാർക്കാട് തച്ചമ്പാറ സ്വദേശി ബിനു കെ.മാത്യുവും ബന്ധു പ്രിൻസുമാണ് കാറിലുണ്ടായിരുന്നത്. മണ്ണാർക്കാട്ട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ഇവർ. ബിനു കെ.മാത്യുവിൻ്റെ ഉടമസ്ഥതതയിലുള്ളതാണ് കാർ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *