വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

വടക്കഞ്ചേരി: വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആയക്കാട് കൊന്നഞ്ചേരി കണ്ടംമൂർക്കത്ത് വീട്ടിൽ പ്രഭാകരൻ (69) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊന്നഞ്ചേരി വേലമന്ദിന് സമീപമുള്ള കുളത്തിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് വടക്കഞ്ചേരി പൊലീസും, അഗ്നിര ക്ഷാസേനയും സ്ഥലതെത്തി പുറത്തെടുത്തെങ്കിലും മരിച്ചു.ശാരിരിക വൈകല്യമുള്ള ഇദ്ദേഹം വീടിന് സമീപത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണാതാണെന്നാണ് നിഗമനം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ തങ്കമണി മകൾ: പ്രിയ മരുമകൻ: അജിത്ത്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *