വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വധശ്രമ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വിലങ്ങുമായി രക്ഷപ്പെട്ടു.
കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണുത്തി പോലീസിൻ്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്.വടക്കഞ്ചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങ് വയ്ക്കുന്നതിനിടെ രാഹുൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
