വടക്കഞ്ചേരി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ മണിവേലിക്കാട് സ്വദേശികളായ ഗിരീഷ് (41) പ്രദീപ് കുഞ്ഞിപ്പിള്ള (54) എന്നിവരാണ് വടക്കഞ്ചേരി പൊലീസിൻ്റെ പിടിയിലായത്.കേന്ദ്ര സർക്കാർ സ്ഥാപനത്തിൻ്റെ ചെയർമാനാണെന്ന് പറഞ്ഞ് വടക്കഞ്ചേരി സ്വദേശിയിൽ നിന്നും 18 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കമ്പനിയുടെ ഭാരവാഹികളാക്കാം എന്ന് വിശ്വസിപ്പിച്ച് മറ്റ് പലരിൽ നിന്നും മുപ്പത് ലക്ഷത്തോളം രൂപയും തട്ടിയെടുത്തിട്ടുണ്ട്. പരാതിയെ തുടർന്ന് വടക്കഞ്ചേരി സി ഐ കെ പി ബെന്നി, എസ് ഐ പി സി സനേഷ്, എ എസ് ഐ മണികണ്ടൻ, സിവിൽ പൊലീസ് ഓഫീസർ ബവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
