വടക്കഞ്ചേരി: അടക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.കിഴക്കഞ്ചേരി പനംകുറ്റി ലവണപ്പാടം ഉല്ലാസ് (31) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം. സമീപത്തുള്ള സുഹൃത്തിൻ്റെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കെത്തിയതായിരുന്നു ഉല്ലാസ്.ഇലക്ട്രിക്കൽ ജോലി കഴിഞ്ഞ് സമീപത്തെ കവുങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി അബദ്ധത്തിൽ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേല്ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.വടക്കഞ്ചേരി പൊലീസ് കേസെടുത്തു. അച്ഛൻ: സാബു അമ്മ: ബിന്ദു സഹോദരങ്ങൾ: സരിത, സവിത
