9.341 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ ദമ്പതികൾ പാലക്കാട്ട് പിടിയിൽ.


ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാവ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വെച്ച് 9.341 കിലോഗ്രാം കഞ്ചാവുമായി 1.Masadul Islam Age 38, S/O Najimudheen.S.K, Jotparamanandapur, Sadhikhanr Diar, Murshidabad, West Bengal 2.Rina Bibi Age 36, W/O Masadil SK, Jotparamanandapur, Sadhikhanr Diar, Murshidabad, West Bengal എന്നിവർ പിടിയിലായി . വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്. പി . രജേഷ് കുമാർ IPS , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഉദയകുമാർ എം ൻ്റെ നേതൃത്വത്തിലുള്ള ഹേമാംബിക നഗർ പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ആർ.പി.എഫും ചേർന്നാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *