പൊൻകണ്ടം സെൻ്റ് ജോസഫ് ഇടവകയിൽ തിരുന്നാളിന് കൊടിയേറി

മംഗലംഡാം: പൊൻ കണ്ടം സെൻ്റ് ജോസഫ് ഇടവക തിരുന്നാളിന് കൊടിയേറി. ജനുവരി 16, 17, 18 തിയ്യതികളിലായി തിരുനാൾ നടത്തപ്പെടും. മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാം കളത്തിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി.

നാളെ ശനിയാഴ്ചയിലെ ആഘോഷമായ തിരുന്നാൾ കർമ്മങ്ങൾക്ക് ഫാ. സേവ്യർ വളയത്തിൽ, ഫാ. ലിനോ ഇമ്മെട്ടി എന്നിവർ നേതൃത്വം നല്കും. ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ തദ്ധേശതിരഞ്ഞെടുപ്പിൽ വിജയച്ച ജനപ്രതിനിധികൾക്ക് ആദരം അർപ്പിക്കും തുടർന്ന് പൊൻകണ്ടത്തെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന ഓഡിയോവിഷ്യൽ പ്രോഗ്രാം – *നിലാവ് 2K26* അരങ്ങേറും, എഴുപത് കലാകാരൻമാർ വേദിയിൽ എത്തുന്ന നിലാവിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി എന്ന് സംഘാടകർ അറിയിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. ജോഷി പുലിക്കോട്ടിലും, ഫാ. സീജോ കാരിക്കാട്ടിലും ഫാ. ജോയ്സൺ ആക്കപ്പറമ്പിൽ, ഫാ. റോബി കൂന്താനി എന്നിവർ നേതൃത്വം നല്കും. സെൻ്റ് ഫ്രാൻസീസ് നഗറിലേക്ക് നടത്തപ്പെടുന്ന തിരുന്നാൾ പ്രദിക്ഷണത്തിന് ശേഷം വാദ്യമേളങ്ങളും വർണ്ണവിസ്മയവും ഒന്നിക്കുന്ന *തിരുന്നാൾ ഫ്യൂഷൻ* അരങ്ങേറും തുടർന്ന് വിവിധ കലാപരിപാടികൾ തിരുന്നാളിൻ്റെ ഭാഗമാകും. മൂന്ന് ദിവസമായി നടക്കുന്ന തിരുന്നാളിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുന്നാൾ കൺവീനർ ശ്രി ബിനോയ് പന്തലിനക്കൽ, ജോ. കൺവീണർ ശ്രി ജോബി പി., കൈക്കാരൻ ശ്രി. ബെന്നി ജോർജ് എന്നിവർ അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *