ചാലക്കുടി: ദേശീയപാതയിൽ കൊരട്ടി ലത്തീൻ പള്ളിക്ക് എതിർവശത്ത് മാരുതി കാർ നിയന്ത്രണം വിട്ട് റോഡരുകിലെ മരത്തിൽ ഇടിച്ചു മറിഞ്ഞു.പിതാവിനും, മകൾക്കും ദാരുണ അന്ത്യം. അമ്മക്കും, മകനും ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന ഇവരുടെ ബന്ധുവിൻ്റെ പരിക്ക് ഗുരുതരമല്ല.വെള്ളിയാഴ്ച പുലർച്ചെ നാലേമുക്കാലോടെയായിരുന്നു അപകടം.കോതമംഗലം നെല്ലിക്കുഴി ഊന്നുങ്കൽ കൊട്ടാരത്തിൽ ജെയ്മോൻ (42), മകൾ ജോവന (11) ആണ് മരിച്ചത്.ജെയ്മോൻ്റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ ( 13 ), ബന്ധു അലൻ (17) എന്നിവരെ കറുകുറ്റി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
