ദേശീയപാത താണിപ്പാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.ഓട്ടോ ഡ്രൈവർക്ക് ഗുരുതരപരിക്ക്

പട്ടിക്കാട്: ദേശീയപാതയിൽ താണിപ്പാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പട്ടിക്കാട് സ്വദേശി തെക്കേക്കര വീട്ടിൽ ജിജുവിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരായ ഏങ്ങണ്ടിയൂർ സ്വദേശികളായ രണ്ടുപേർക്കും സാരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *