
വടക്കഞ്ചേരി: തേനിടുക്ക് സെയ്ൻ്റ് ജോർജ് യാക്കോബായ പള്ളിൽ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജേക്കബ് കക്കാട്ടിൽ കൊടി ഉയർത്തി. ജനുവരി 1, 2 തീയതികളിലാണ് പെരുന്നാൾ. തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ ക്ലീമീസ് മുഖ്യ കാർമികനാകും. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ച സദ്യ തുടങ്ങിയവ ഉണ്ടാകും. ട്രസ്റ്റി സതീഷ് ചാക്കോ ആത്തുങ്ങൽ,
സെക്രട്ടറി കെ. ജെ. വർഗീസ് കണ്ടനാലിൽ തുടങ്ങിയവർ നേതൃത്വം നൽകും.

