വാണിയംപാറയിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് ബോർഡ് സ്ഥാപിച്ചു

വാണിയംപാറ: ദേശീയപാത നിർമ്മാണത്തെ തുടർന്ന് നീക്കം ചെയ്ത വാണിയംപാറയിലെ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് ബോർഡ് പുനസ്ഥാപിച്ചു. ഇവിടെ ബോർഡ് ഇല്ലാത്തതിനെ തുടർന്ന് ബസ് നിർത്തുന്നതുമായ ബന്ധപ്പെട്ട് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കം നടക്കാറുണ്ട്. ഇതേത്തുടർന്നാണ് വാണിയംപാറ സ്വദേശികൾ മുൻ കൈ എടുത്ത് ഇരുവശത്തേക്കും ഉള്ള ബോർഡ് തയ്യാറാക്കിയത്. വാണിയംപാറയിലെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ബോർഡ് സ്ഥാപിച്ചു. സ്കൂളുകൾ, ഫോറസ്റ്റ് ഓഫീസ്, ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കെഎസ്ആർടിസി ബസുകൾ നിർത്താത്തതിൽ നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *