കിഴക്കഞ്ചേരി പഞ്ചായത്തിനെ ഇഎസ്എയിൽ നിന്നും പൂർണമായും ഒഴിവാക്കണം

വടക്കഞ്ചേരി: പഞ്ചായത്തിൽ വളരെ കുറച്ചു മാത്രം വനഭൂമിയുള്ള  ഒരു ജനവാസ കേന്ദ്രമായ കിഴക്കഞ്ചേരി ഒന്നാം വില്ലേജിനെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
10000 കണക്കിന് വരുന്ന കർഷക ജനത ഇനി എവിടേക്ക് എന്ന ആശങ്കയിലാണ് മലയോര കർഷകർ. തൊട്ടടുത്തു വനഭൂമി ഇല്ലെങ്കിൽ തന്നെ വന്യജീവികളുടെ ആക്രമണം മൂലം ജീവൻ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഇ എസ് എ എന്നമാരണവും കർഷകരുടെ മേൽ പതിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പു തന്നെ കിഴക്കഞ്ചേരി ഒന്നു വില്ലേജ് ജനവാസകേന്ദ്രം ആയിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിൽക്കുന്ന ഒരു പ്രദേശമാണ് കിഴക്കഞ്ചേരി ഒന്നു വില്ലേജ്.അത്തരമൊരു വില്ലേജ് പൂർണ്ണമായി ഇഎസ്ഐയിൽ  പെടുത്തുന്നത് കുടിയിറക്കിന് സമാനമായിരിക്കും എന്ന് കേരള കോൺഗ്രസ് അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ് എം ആലത്തൂർ നിയോജകമണ്ഡലം നേതൃത്വ സമ്മേളനം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കുശലകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ടൈറ്റസ് ജോസഫ്,ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്)തോമസ് ജോൺ കരുവള്ളി ,ജനറൽ സെക്രട്ടറിമാരായ ജോസ്‌ വി ജോർജ് വടക്കേക്കര,
സന്തോഷ് അറക്കൽ ,കെ സതീഷ് ,
ബിജു പുലിക്കുന്നേൽ,കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് വിൽസൺ കണ്ണാടൻ,
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോഷ്വാ രാജു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  എം.റ്റി.ജോസഫ്,
എൻ.പി.ജോർജ്,  ടി.കെ. ഫ്രാൻസിസ്, തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *