
പാലക്കാട്ട്:13 ഗ്രാം MDMA യുമായി ഒറ്റപ്പാലം സ്വദേശികളായ മൂന്ന് യുവാക്കൾ പാലക്കാട് KSRTC ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടിയിൽ.ഒറ്റപ്പാലം പുന്നടിയിൽ വീട്ടിൽ
സെയ്ത് സാബിക് (25),പുന്നടിയിൽ വീട്ടിൽ
ഇമിത്യാസ് മുഖ്ലിസ് (28), മുളക്കൽ വീട്ടിൽ ഹസീബ് വയസ്സ് (28) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ്
മയക്കുമരുന്നുമായി യുവാക്കൾ കുടിങ്ങിയത്.പ്രതികളായ ഇമിത്യാസും,സെയ്ത് സാബിക്കും സഹോദരങ്ങളാണ്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. ഒറ്റപ്പാലം പരിസര പ്രദേശങ്ങളിലെ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ പ്രതികൾ കുറച്ച് ദിവസമായി പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. പ്രതികളുൾപ്പെടുന്ന ലഹരി വില്പന സംഘത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്. പി അശ്വതി ജിജി IPS , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ , ഷൊർണൂർ ഡി.വൈ.എസ്.പി. ആർ. മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഐശ്വര്യ. സി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും, സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

