ഗാന്ധിജയന്തി ദിനത്തിൽ പ്രിയദർശിനി ബസ്റ്റാൻഡ് പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി.

വടക്കഞ്ചേരി:ഗാന്ധിജയന്തി ദിനത്തിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്, വടക്കഞ്ചേരി റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യ പരിപാലന ക്യാമ്പയിന്റെ ഭാഗമായി വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ്റ്റാൻഡ് പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ സി.കണ്ണൻ,പി.ഗംഗാധരൻ, റോട്ടറി ക്ളബ് പ്രസിഡന്റ് ബാബുരാജ് , VBG RAM G അക്രഡിറ്റഡ് എഞ്ചിനീയർ ഫിനോയ് എന്നിവർ ആശംസകൾ അറിയിച്ചു.
അസിസ്റ്റൻറ് സെക്രട്ടറി പി കെ ഉമ്മർ ഫാറൂഖ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ T.G.രാജഗോപാലൻ നന്ദി പറഞ്ഞു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *