
മുടപ്പല്ലൂർ: പന്തപ്പറമ്പിൽ സ്കൂട്ടറിൽ കാറടിച്ച് രണ്ട് പേർക്ക് പരിക്ക് ചിറ്റിലഞ്ചേരി സ്വദേശി കബീർ,പന്തപ്പറമ്പ് സ്വദേശി കേശവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കാലത്ത് ഏഴരയോടെയാണ് അപകടം. വ്യാപാര സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് ചിറ്റിലഞ്ചേരി ഭാഗത്ത് നിന്നും വന്ന തമിഴ്നാട് സംഘം സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. വാഹനം തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റും സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ചു തകർത്താണ് നിന്നത്. വടക്കഞ്ചേരി പോലീസ് കേസെടുത്തു.

